വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി.

തളിപ്പറമ്പ്: വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി.

പടപ്പേങ്ങാട്ടെ പട്ടുവംവളപ്പില്‍ മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

നേരത്തെ മക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ത്ത ഇയാള്‍ കുട്ടികളെ വീട്ടിനകത്ത് പൂട്ടി പാചകവാചക സിലിണ്ടര്‍ തുറക്കുമെന്ന് ഭീഷണിമുഴക്കിയതോടെ തളിപ്പറമ്പ് തളിപ്പറമ്പ് അഗ്നിശമനസേനയെ വിളിച്ചുവരുത്തി.

അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘം ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിയതോടെയാണ് ഈ ഭീഷണി ഒഴിവായത്.

പിന്നീട് പോലീസ് മന്‍സൂറിനെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.