കൊടിമരം പിഴുതുമാറ്റി- പ്രതിയെ തിരിച്ചറിഞ്ഞു-നാട്ടില്‍ സ്പര്‍ദ്ധയുണ്ടാനെന്ന് പരാതി-

തളിപ്പറമ്പ്: പത്മശാലിയസംഘത്തിന്റെ കൊടിമരം മോഷണം പോയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന.

പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. പത്മശാലിയസംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കെ.രമേശന്റെ പരാതിയിലാണ് കേസ്.

കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. പൂക്കോത്ത്‌തെരുവില്‍ പത്മശാലിയസംഘത്തിന്റെ ഓഫീസിന് മുന്നിലായി സംഘത്തിന്റെ സ്വന്തം സ്ഥലത്താണ് കൊടിമരം സ്ഥാപിച്ചിരുന്നത്.

കൊടിമരം പിഴുതെടുത്ത് കൊണ്ടുപോകുന്നയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചത് പോലീസിന് കൈമാറിയിരുന്നു.

നാട്ടില്‍സ്പര്‍ദ്ധയുണ്ടാക്കി തമ്മിലടിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് കൊടിമരം മോഷ്ടിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പിഴുതെടുത്ത കൊടിമരം പിന്നീട് സമീപപ്രദേശത്ത് നിന്ന് പത്മശാലിയസംഘം പ്രവര്‍ത്തകര്‍ കണ്ടെടുത്ത് ഓഫീസിന് മുന്നില്‍ പുന: സ്ഥാപിച്ചിട്ടുണ്ട്.

പ്രതിയെ ഉടന്‍ പിടികൂടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.