പത്മശ്രീ ബഹുമതിനേടിയവര്‍ക്ക് തളിപ്പറമ്പ് പൗരാവലിയുടെ ആദരവ്.

തളിപ്പറമ്പ്: പത്മശ്രീ ബഹുമതിനേടിയ ഇ.പി.നാരായണന്‍ പെരുവണ്ണാനും സദനം പി.വി.ബാലകൃഷ്ണനും തളിപ്പറമ്പ് പൗരാവലിയുടെ ആദരവ്. 

വൈകുന്നേരം 4 ന് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്നും ടൗണ്‍ സ്‌ക്വയറിലേക്ക് ആനയിച്ച ഇരുവര്‍ക്കും ടൗണ്‍സ്‌ക്വയറില്‍ നല്‍കിയ സ്വീകരണ സമ്മേളനം അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, എം.കെ.ഷബിത, പി.പി.മുഹമ്മദ്‌നിസാര്‍, പി.രജില, കെ.നബീസ ബീവി, കെ.പി.ഖദീജ, സലീം കൊടിയില്‍, കെ.വല്‍സരാജ്, എം.കെ.മനോഹരന്‍, എസ്.കെ..നളിനാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

സുരേഷ് കസ്തൂരി സ്വാഗതം പറഞ്ഞു.