പാലകുളങ്ങര ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം–സപ്താഹം നാലാം ദിവസം സമാപിച്ചു.

തളിപ്പറമ്പ്: ഭാഗവതസപ്താഹ ശ്രവണത്തിലൂടെ സായൂജ്യമടയാന്‍ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം.

ശ്രീമദ് നാലാം ദിവസത്തിലേക്ക് കടന്ന ഇന്നത്തെ സപ്താഹം കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിച്ചു.

പ്രഹ്ലാദസ്തുതി, ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, അംബരീക്ഷ ചരിതം, ശ്രീരാമവതാരം,

പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം
എന്നിവയായിരുന്നു ഇന്നത്തെ പാരായണ ഭാഗങ്ങള്‍.

യജ്ഞമണ്ഡപത്തില്‍ തൃകാലപൂജ, മഹാദേവി, മഹാവിഷ്ണു, ദക്ഷിണമൂര്‍ത്തി എന്നിവര്‍ക്കും നൈവേദ്യത്തോടെ പൂജ ചെയ്തു.

ഉച്ചക്ക് അന്നദാനസദ്യക്ക് 300ലേറെ പേര്‍ പങ്കെടുത്തു. പാല്‍, വെണ്ണ, പട്ടുകോണകം, പഞ്ചസാര അപ്പം, പാല്‍പായസം, പുഷ്പാഞ്ജലി,

നെയ്‌വിളക്ക്, പറനിറക്കല്‍ എന്നിവയായിരുന്നു യജ്ഞവേദിയിലെ വഴിപാടുകള്‍. ആചാര്യന്‍ ബ്രഹ്മശ്രീ.സതീശന്‍ തില്ലങ്കേരി, പാരായണം നിര്‍മ്മല, പൂജ: രാധാകൃഷ്ണന്‍.