പാലകുളങ്ങരയില്‍ സപ്താഹവേദിയില്‍ ഭക്തജനത്തിരക്ക്
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം മൂന്നാം ദിനം സമാപിച്ചു.
സപ്താഹയജ്ഞം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ഋഷഭോപദേശം, ഭരതചരിതം, നരകവര്‍ണ്ണന, അജാമിളോപാഖ്യാനം, നരസിംഹാവതാരം എന്നിവയായിരുന്നു പാരായണ ഭാഗങ്ങള്‍.
എല്ലാ ദിവസവും അര്‍ച്ചകന്‍ രാധകൃഷ്ണന്‍ തൃകാലപൂജ നടത്തിവരുന്നുണ്ട്. യജ്ഞ മണ്ഡപത്തില്‍ മഹാദേവി, മഹാവിഷ്ണു, ദക്ഷിണമൂര്‍ത്തി എന്നിവര്‍ക്കും ദിവസേന നൈവേദ്യത്തോടെ പൂജയും ചെയ്യുന്നുണ്ട്.
ഉച്ചക്ക് അന്നദാനസദ്യക്ക് 300 ലേറെ പേര്‍ പങ്കെടുത്തു.
പാനകം, ശര്‍ക്കര പായസം, പുഷ്പാഞ്ജലി, നെയ്‌വിളക്ക്, പറ നിറക്കല്‍ എന്നിവയായിരുന്നു യജ്ഞവേദിയിലെ വഴിപാടുകള്‍.
ആചാര്യന്‍ ബ്രഹ്മശ്രീ.സതീശന്‍ തില്ലങ്കേരി, പാരായണം നിര്‍മ്മല, പൂജ-.രാധാകൃഷ്ണന്‍.
