പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്.

ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്.

പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും ഭക്തര്‍ വഴിപാട് ബുക്ക് ചെയ്തു തുടങ്ങി.

ജില്ലക്കു പുറത്തു നിന്നുമാണ് കൂടുതല്‍ വഴിപാട് വരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപതു കൊല്ലമായി കാണാന്‍

കഴിയാത്ത ഭക്തരുടെ ഒഴുക്കാണ് കാണാന്‍ കഴിഞ്ഞതെന്നും പാലകുളങ്ങരപ്പന്റെ പൂര്‍ണ്ണാനുഗ്രഹം ഏവര്‍ക്കും ലഭിക്കട്ടെയെന്നും ദേവസ്വം ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ പറഞ്ഞു.

ലോകത്തിലെ തന്നെ അത്യപൂര്‍വ്വ പ്രതിഷ്ഠ പത്മാസനത്തില്‍ വലതു കൈയില്‍ അമൃതകുംഭമേന്തിയ അമൃത ശാസ്താവ്, ഉപദേവതകളായി വനശാസ്താവ്, നാഗസ്ഥാനം എന്നിവക്കു പുറമേ നവഗ്രഹക്ഷേത നിര്‍മ്മാണം കൂടി ഇവിടെ നടന്നുവരികയാണിപ്പോള്‍.