പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേതത്തില്‍ പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ന് തന്ത്രിവര്യന്‍ ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യ
കാര്‍മ്മികത്വത്തില്‍ കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, നെയ്യഭിഷേകം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശനി ദോഷനിവാരണ പൂജ, ശ്രീഭുതബലി, കാണിക്ക വെച്ചു തൊഴല്‍ എന്നീ പ്രത്യേക പൂജകള്‍ക്ക് ശേഷം നവഗ്രഹക്ഷേത്രനിര്മ്മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
പുത്തലത്ത് താരാറാണി മാധവി, എസ്.സുജാത, യശോദ എന്നിവരുടെ നേതൃത്ത്വത്തില്‍ ഗീതാപാരായണവും നടന്നു.
12.30 മുതല്‍ 3 മണി വരെ അന്നദാനവുമുണ്ടായിരുന്നു. സന്ധ്യക്ക് ദീപാരാധന, ഭജന, നിറമാല എന്നിവ നടന്നു.
സന്തോഷ് എരമത്തിന്റെ നേതൃത്വത്തിലായിരുന്നു വാദ്യമേളം. വലതു കൈയില്‍ അമൃതകലശമേന്തി പല പ്രതിഷ്ഠകളുമുണ്ടെങ്കിലും, പത്മാസനത്തിലുള്ള പ്രതിഷ്ഠ ലോകത്തില്‍ തന്നെ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മാത്രമാണുള്ളത്.
ഈ പ്രതിഷ്ഠാ രൂപം സര്‍വ്വ അഭീഷ്ടദായകനായും, സര്‍വ്വ രോഗ നിവാരണനായും ഒരേ സമയം അനുഗ്രഹിക്കുന്നു എന്നതാണ് പ്രത്യേകത.
ചടങ്ങുകള്‍ക്ക് ദേവസ്വം ചെയര്മാന് കെ.സി. മണികണ്ഠന് നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇ.പി. ശാരദ, കെ.വി.അജയ്കുമാര്‍, കെ.രവീന്ദ്രന്, ക്ലാര്‍ക്ക് സി. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.