പറയൂ പറയൂ പഞ്ചായത്തേ—-കലുങ്ക് തകര്‍ന്ന സംഭവം-പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ 23 ലക്ഷം രൂപ ചെലവഴിച്ച കലുങ്കും റോഡും തകര്‍ന്നതിലെ അഴിമതി

അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഇന്ന് രാവിലെ പത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ പി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.എം ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിള്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ട്രഷറര്‍ ടോമി മൈക്കിള്‍, മേഖലാ സെക്രട്ടറി സി.ഷഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മടക്കാട് ചപ്പാരപ്പടവ് റോഡില്‍ ഒരു മാസത്തിലേറെ വാഹന ഗതാഗതം തടഞ്ഞാണ് പുതിയ കലുങ്കും റോഡും നിര്‍മ്മിച്ചത്.

കലുങ്ക് തകര്‍ന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി.വൈ. എഫ്.ഐ.ആരോപിച്ചു.