ആശ്വാസമായി-പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ ജനുവരി 13 ന് തുറക്കും
കണ്ണൂര്‍: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജനുവരി 13 ന് തുറക്കും.
പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എല്‍.എ കെ.എസ്.ടി.പി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ഷീലയ്ക്കൊപ്പം സന്ദര്‍ശിച്ചു.
താവം മേല്‍പ്പാലം തുറക്കുന്ന ജനുവരി 13 ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഡിസംബര്‍ 20 നാണ് പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. ബുദ്ധിമുട്ടിനിടയിലും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിച്ചത് നിര്‍മ്മാണം വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകരമായെന്ന് കെ.വി. സുമേഷ് എം.എല്‍.എ പറഞ്ഞു.
നേരത്തേ കണ്ടെത്തിയ പാലത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രില്‍ മാസം തന്നെ തീരുമാനിച്ചതാണ്. കോവിഡ് കാരണമാണ് പ്രവൃത്തി നീണ്ടുപോയത്.