പരസ്പരം ചിത്രപ്രദര്‍ശനം 25 മുതല്‍ 30 വരെ പയ്യന്നൂരില്‍

പയ്യന്നൂര്‍: കേരള ലളിതകലാ അക്കാദമിയുടെ പയ്യന്നൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ നടക്കുന്ന മനോജ്മാത്രാടന്റെ ചിത്രപ്രദര്‍ശനം -പരസ്പരം- ഉദ്ഘാടനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

ഡിസംബര്‍ 25 ന് വ്യാഴാഴ്ച രാവിലെ 10.30-ന് ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എന്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

അഡ്വ: പി.സന്തോഷ്, പ്രിയ ഗോപാല്‍ (ചിത്രകലാപരിഷത്ത് സെക്രട്ടറി) എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് മനോജ് മാത്രാടന്റെ സ്റ്റിക്കര്‍ ആര്‍ട്ട് ഡമോണ്‍ സ്‌ട്രേഷന്‍ ജില്ല ചിത്രകലാ പരിഷത്ത് പ്രസിഡന്റ് പ്രമോദ് അടുത്തില ഉദ്ഘാടനം ചെയ്യും .

ഡിസംബര്‍ 30-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങ് നിയുക്ത നഗരസഭ ചെയര്‍മാന്‍ സരിന്‍ ശശി ഉദ്ഘാടനം ചെയ്യും.

കെ.കെ.ആര്‍ വെങ്ങര മുഖ്യാതിഥിയാവും.

വാര്‍ത്ത സമ്മേളനത്തില്‍ പി.ഗംഗാധരന്‍, ഉണ്ണികാനായി, മനോജ്മാത്രാടന്‍, വി.വി.ഗിരീഷ്, രാധാകൃഷ്ണന്‍കാനായി, പി.സുരേഷ്, എം.വി.രാമകൃഷ്ണന്‍, പി.ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.