പറശിനി മുത്തപ്പന്‍ തിരുവപ്പന-വെള്ളാട്ടം താല്‍ക്കാലികമായി നിര്‍ത്തി-

പറശിനിക്കടവ്: കേരളത്തില്‍ കോവിഡ് 19 വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍

നടപടികളുടെ ഭാഗമായി പറശ്ശിനിക്കടവ് മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടല്‍, കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട്,

അന്നദാനം, പ്രസാദം ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു. ഭക്തജനങ്ങള്‍ക്ക്

രാവിലെ 6 മണി മുതല്‍ രാത്രി 7 മണി വരെ മടപ്പുരയ്ക്ക് അകത്ത് ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ സമയങ്ങളില്‍ വഴിപാട്

കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണ്. ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായും

നിര്‍ബന്ധമായും പാലിച്ചുകൊണ്ട് ദര്‍ശനം നടത്തേണ്ടതാണ്. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.