പറശിനിക്കടവില്‍ പി.എം.സതീശനെ മടയനായി ദൈവം മുഖേന ആചാരപ്പെടുത്തി-

തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ പി.എം.സതീശനെ മടയനായി ആചാരപ്പെടുത്തി.

പറശിനിമടപ്പുര തറവാട്ടിലെ മുതിര്‍ന്ന കാരണവരും ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരുമാണ് ഇദ്ദേഹം.

ദൈവം മുഖേന ആചാരപ്പെടുത്തല്‍ ചടങ്ങ് ഇന്ന്‌  രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നടന്നു.

2020 മാര്‍ച്ച് ഏഴിന് മരണപ്പെട്ട പി.എം.മുകുന്ദന്‍മടയന് ശേഷം മടയനായി ആചാരപ്പെടുത്തപ്പെടുന്ന വ്യക്തിയാണ് പി.എം.സതീശന്‍.

പി.എം.മുകുന്ദന്‍ മടയന് ശേഷം 3 പേര്‍ മടയനായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ആചാരപ്പെടുത്തപ്പെടുന്നതിന് മുമ്പായി മരണപ്പെട്ടിരുന്നു.

ക്ഷേത്രത്തില്‍ 14 മുതല്‍ മുമ്പ് നടത്തിയിരുന്തുപോലെ ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവപ്പനയും വെള്ളാട്ടവും നിര്‍മ്മാല്യം, ചോറൂണ് എന്നിവ പതിവുപോലെ നടത്തും.

ചായ, അന്നദാനം എന്നിവ കോവിഡ് പ്രോട്ടോകോള്‍ സാഹചര്യം അനുസരിച്ച് നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.