പരിയാരം ഗവ.ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

  • പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നിര്‍മിച്ച പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ, വനിതശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
  • സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് നിലകളുള്ള ലേഡീസ് ഹോസ്റ്റലിന്റെ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനവുമാണ് നടത്തിയത്.
  • എം വിജിന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയായ ഒന്നാം നിലയ്ക്ക് 741.98 ച.മീറ്റര്‍ വിസ്തൃതിയുണ്ട്.
  • ലോബി, ഡൈനിംഗ് ഹാള്‍, വിദ്യാര്‍ഥിനികള്‍ക്കുള്ള 15 മുറികള്‍, ഗസ്റ്റ് റൂം, വാര്‍ഡന്‍ റൂം കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളാണുളളത്.
  • പുതുതായി നിര്‍മ്മിക്കേണ്ട രണ്ടാംനിലയില്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള 19 മുറികള്‍, സ്റ്റഡി റൂം, കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി ടോയ്‌ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
  • കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്ന 450ല്‍ 360 പേരും പെണ്‍കുട്ടികളാണ്.
  • നിലവിലെ ലേഡീസ് ഹോസ്റ്റലില്‍ 200 ലധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.
  • പുതിയ ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ 16 മുറികള്‍ അന്‍പതിലധികം വിദ്യാര്‍ഥിനികളുടെ താമസത്തിന് സൗകര്യപ്പെടും.
  • മൂന്നു നിലയുള്ള പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി പൂര്‍ത്തിയായാല്‍ മുഴുവന്‍ ബി എ എം എസ് വിദ്യാര്‍ഥിനികള്‍ക്കും താമസിക്കാന്‍ സാധിക്കും.
  • എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി.സുലജ, മുന്‍ എംഎല്‍എ ടി.വി.രാജേഷ്, വാര്‍ഡ് മെമ്പര്‍ വി.എ.കോമളവല്ലി,
  • കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.സിന്ധു, ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.സി.അജിത് കുമാര്‍, ലേഡീസ് ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡന്‍ ഡോ.കെ.അജിത,
  • എച്ച്ഡിഎസ് അംഗങ്ങളായ കെ.പത്മനാഭന്‍, കെ.പി.ജനാര്‍ദനന്‍, പി.പി.ദാമോദരന്‍, കെ.വി.ബാബു, ടി.കെ.ശങ്കരന്‍ കൈതപ്രം, ടി രാജന്‍, പി ടി എ പ്രസിഡണ്ട് കെ പി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.