ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും: അഡ്വ: മാർട്ടിൻ ജോർജ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിൻ്റെ ഏഴാം വാർഷിക ദിനമായ ഇന്നലെ
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷനും, കേരള നഴ്സസ് യൂണിയനും സംയുക്തമായി മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ സത്യാഗ്രഹമിരുന്നു.

സത്യാഗ്രഹ സമരം ഡി.സി.സി.പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് പി. ഐ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

ടി.വി ഷാജി സ്വാഗതവും ഒ.വി. സീന നന്ദിയും പറഞ്ഞു.

യോഗത്തിൽ എം.പി ഉണ്ണികൃഷ്ണൻ, രജിത് നാറാത്ത്, അഡ്വ : കെ. ബ്രിജേഷ് കുമാർ, കെ. ജയരാജ്, എൻ. ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്, കെ.വി മഹേഷ്, അഷറഫ് മമ്പറം , വി. ആർ സുധീർ, ഇ.പി. അബ്ദുള്ള, സജി വർഗ്ഗീസ്, യു.കെ മനോഹരൻ, കെ ജി. എൻ.യു. ഭാരവാഹികളായ റോബിൽ ബേബി, കെ.എ.ഷൈനി, എ.എൻ ജയശ്രി എന്നിവർ പ്രസംഗിച്ചു.

കെ.വി ദിലീപ്, കെ.ശാലിനി, പി.വി. ടി പ്രദിപൻ, കെ. ഉഷാകുമാരി, കെ. ബാബു, ബി.ധന്യ, പി.എം. അനൂപ്, കെ . ആർ.സുരേഷ്, എം.കെ സജിത് കുമാർ, കെ.വി.സുഗതൻ, വി.വി. വേലായുധൻ എന്നിവർ നേതൃത്വം നൽകി.

സമരത്തിൻ്റെ ഭാഗമായി പട്ടിണിക്കഞ്ഞി വെച്ച് റോഡിൽ ഇരുന്ന് കുടിച്ച് പ്രതിഷേധിച്ചു.