സിന്തറ്റിക് ട്രാക്ക്-ഫുട്‌ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം-സംഘാടകസമിതി രൂപീകരിച്ചു.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മെഡിക്കല്‍ കോളേജില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എം.വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ.കെ.പി.ഷീബ ദാമോദര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, ജില്ലാ പഞ്ചായത്തംഗം ടി.തമ്പാന്‍, ദന്തല്‍ കോെേളജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, കായിക വിഭാഗം മേധാവി ഡോ.പി.പി.ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

എം.വിജിന്‍ എം.എല്‍.എ ചെയര്‍മാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത ജനറല്‍ കണ്‍വീനറുമായുള്ള 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.