പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമസമൂഹത്തിന് മാതൃക-വെദിരമന വിഷ്ണുമ്പൂതിരി.-വീക്ഷണം തളിപ്പറമ്പ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.ദാമോദരന്‍ ആദ്യ ഉപഹാരം ഏറ്റുവാങ്ങി.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമസമൂഹത്തിന് മാതൃകയാണെന്ന് പുറച്ചേരി കേശവതീരം ആയുര്‍വേദഗ്രാമം മാനേജിംഗ് ഡയരക്ടര്‍ വെദിരമന വിഷ്ണുനമ്പൂതിരി.

പരിയാരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് മഴക്കാല ഉപഹാരങ്ങള്‍ വിതരണം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം പ്രസ്‌ക്ലബ്ബ് ഈ വര്‍ഷം കേശവതീരവുമായി സഹകരിച്ചാണ് മഴക്കാല ഉപഹാരങ്ങള്‍ വിതരണം ചെയ്തത്.

വീക്ഷണം തളിപ്പറമ്പ് റിപ്പോര്‍ട്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.ദാമോദരന്‍ വിഷ്ണുമ്പൂതിരിയില്‍ നിന്ന് ആദ്യ ഉപഹാരം ഏറ്റുവാങ്ങി.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, കെ.ജെ.യു.ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, പ്രസ്‌ക്ലബ്ബ് ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, കെ.ദാമോദരന്‍,

പ്രണവ് പെരുവാമ്പ, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജയരാജ് മാതമംഗലം സ്വാഗതം പറഞ്ഞു.