പരിയാരം പ്രസ്‌ക്ലബ്ബ് വേറിട്ട മാതൃക-കെ.വി.ടി.മുഹമ്മദ്കുഞ്ഞി.
പരിയാരം: പരിയാരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പരിയാരം സ്വന്തം ലേഖകന്‍ എന്നറിയപ്പെടുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരേതനായ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ (ഇ.കെ.ജി) സ്മരണാര്‍ത്ഥം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ എയറോസിസ്‌കോളേജ് സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ഷാഹുല്‍ ഹമീദ് അംഗങ്ങള്‍ക്ക് ഓണക്കോടികള്‍ സമ്മാനിച്ചു.
പരിയാരം പഞ്ചായത്തംഗം പി.വി.സജീവന്‍, ഇ.വിജയന്‍ മാസ്റ്റര്‍, പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, വൈസ് പ്രസിഡന്റ് പപ്പന്‍ കുഞ്ഞിമംഗലം,
സെക്രട്ടെറി ജയരാജ് മാതമംഗലം, കെ.ജെ.യു ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, ജില്ലാ കമ്മറ്റി അംഗം എം.ദിനേശന്‍, ശങ്കരന്‍ കൈതപ്രം, കെ.ദാമോദരന്‍, പ്രണവ് പെരുവാമ്പ, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, എം.വി.വേണുഗോപാലന്‍, പി.വി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
