പ്രസ്‌ക്ലബ്ബുകള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സജീവമാകണം-പരിയാരം പ്രസ്‌ക്ലബ്ബിന് ശോഭനമായ ഭാവി-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-
പരിയാരം: പ്രസ്‌ക്ലബ്ബുകള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സജീവമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
തദ്ദേശീയം-2020-25 ഡയരക്ടറി കേരളത്തിലെ മറ്റ് പ്രസ് ക്ലബ്ബുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
പരിയാരം പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച തദ്ദേശീയം 2020-25 ഡയരക്ടറി സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാതില്‍പടി സേവനങ്ങള്‍ കൂടുതലായി പഞ്ചായത്ത് തലങ്ങളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ക്കും അതിന്റെ ഭരണാധികാരികള്‍ക്കും മുമ്പെങ്ങുമില്ലാത്ത അംഗീകാരമാണ് ലഭിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ എന്നിവര്‍ ഡയരക്ടറിയുടെ ആദ്യകോപ്പി ഏറ്റുവാങ്ങി.
എം.വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, ആരോഗ്യ സര്‍വകലാശാല ഗവേണിംഗ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ.എസ്.ഗോപകുമാര്‍ എന്നിവരെ മന്ത്രി ആദരിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഡയരക്ടറി എഡിറ്റര്‍ കരിമ്പം കെ.പി.രാജീവന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
ജയരാജ് മാതമംഗലം, അനില്‍ പുതിയ വീട്ടില്‍, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി,
പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാബുരാജ്, പപ്പന്‍ കുഞ്ഞിമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.