കഞ്ചാവ് സഹിതം യുവാവ് പിടിയില്‍-
തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.
എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് തളിപ്പറമ്പ് ടൗണില്‍
മെയിന്റോഡില്‍ വെച്ചാണ് കഞ്ചാവ് സഹിതം മുയ്യത്തെ കാനത്തില്‍ കളത്തില്‍ ഹൗസില്‍ കെ.കെ.മുഹമ്മദ് അഷ്‌റഫിനെ(20) അറസറ്റ് ചെയ്തത്.
റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ.രാജീവന്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
എസ്.എ.പി.ഇബ്രാഹിം ഖലീല്‍, പി.പി.രജിരാഗ്, പി.പി.റെനില്‍ കൃഷ്ണന്‍, എക്‌സൈസ് ഡ്രൈവര്‍
സി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.