ഇനി ഇവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍- പരിയാരം പബ്ലിക്ക് സ്കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ അംഗീകരിച്ചു-പുതിയ 5 തസ്തികകളും വരുന്നു-
പരിയാരം: പരിയാരം പബ്ലിക്ക് സ്കൂളില്‍ 25 തസ്തികകള്‍ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിലഭായോഗത്തിലാണ് തീരുമാനം.

നിലവില്‍ ജോലിചെയ്തുവരുന്ന 17 അധ്യാപകരുടെയും മൂന്ന് അനധ്യാപകരുടെയും തസ്തികകള്‍ അംഗീകരിക്കുന്നതിന് പുറമെ പ്രൈമറി വിഭാഗത്തില്‍ പുതിയ 5 തസ്തികകള്‍ക്കും അനുമതി നല്കി.
പ്രൈമറിയില്‍ അധ്യാപകരില്ലാത്തതിനാല്‍ പി.ടി.എ ഇവിടെ അധ്യാപകരെ നിയമിച്ചിരുന്നു.
നിലവില്‍ യോഗ്യതയുള്ള 14 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും.
ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ് നേടാന്‍ ഇളവ് അനുവദിക്കും.
മറ്റ് ജീവനക്കാരെ ദിവസവേതന വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കും.
കഴിഞ്ഞ നാല് വര്‍ഷമായി ശമ്പളം ലഭിക്കാനും ജോലി സ്ഥിരപ്പെടുത്താനുമായി അധ്യാപകര്‍ സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
