ആബുലന്‍സിനും പാര്‍ക്കിങ്ങ്ഫീസുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ മുതല്‍ ആംബുലന്‍സുകള്‍ക്കും പാര്‍ക്കിങ്ങ് ഫീസ് ഏര്‍പ്പെടുത്തി.

12 മണിക്കൂര്‍ നേരം പാര്‍ക്ക് ചെയ്യുന്നതിന് 60 രൂപയാണ് ഫീസ്.
ഓട്ടോറിക്ഷകള്‍ക്കും ഓട്ടോ ടാക്‌സിക്കും 30, ടാക്‌സി കാറുകള്‍ക്ക് 60 എന്നിങ്ങനെയാണ് മറ്റ് ഫീസുകള്‍.
എന്നാല്‍ ഇതിനെതിരെ ആംബുലന്‍സുകളും ഓട്ടോറിക്ഷക്കാരും രംഗത്തുവന്നിട്ടുണ്ട്.
തങ്ങള്‍ ഫീസ് നല്‍കില്ലെന്നും ലോകത്തൊരിടത്തും ആംബുലന്‍സുകള്‍ക്ക് ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍
ഫീസ് വാങ്ങുന്നില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ പാര്‍ക്കിങ്ങ് ഫീസ് ഏര്‍പ്പെടുത്തുന്നതിന് മുമ്പേതന്നെ വിവിധ സംഘടനാ പ്രതിനിധികളെ ആശുപത്രി വികസനസമിതി ചര്‍ച്ച് വിളിക്കുകയും ധാരണയിലെത്തുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
പിന്നീട് ഏകപക്ഷീയമായി ഇവര്‍ പിന്‍വാങ്ങുകയായിരുന്നുവത്രേ. ഈ വാഹനങ്ങളെല്ലാം പാര്‍ക്ക് ചെയ്യുന്നത് കാമ്പസിനകത്താണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കാമ്പസിനകത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമില്ലെന്നും, കാമ്പസിനകത്ത് പാര്‍ക്ക് ചെയ്യുന്ന
വാഹനങ്ങളില്‍ നിന്ന് ഫീസ് പിരിക്കാന്‍ വികസനസമിതി തീരുമാനിച്ചതാണെന്നും അത് പിന്‍വലിക്കില്ലെന്നും ആശുപത്രി അധികൃതരും പറയുന്നു. സംഭവം വിവാദമായതോടെ സംഘര്‍ഷത്തിന് സാധ്യത വര്‍ദ്ധിച്ചിരിക്കയാണ്.
