പി.സി പുറത്തേക്ക്-ഉപാധികളോടെ ജാമ്യം-
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
ഇതോടെ അദ്ദേഹത്തിന് ഇന്നുതന്നെ ജയില്‍ മോചിതാനാകാന്‍ സാധിച്ചേക്കും.
