കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ല സമ്മേളനം ജനുവരി 8-നും 9-നും പിലാത്തറയില്‍
പിലാത്തറ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ ജില്ല സമ്മേളനം എട്ട്, ഒമ്പത് തീയ്യതികളില്‍ ഏഴിലോട് യോഗക്ഷേമസഭ ജില്ല മന്ദിരത്തിലെ സ്വര്‍ഗ്ഗീയ പി.ബാലന്‍ നഗറില്‍ നടക്കും.

എട്ടിന് ഉച്ചക്ക് രണ്ടിന് ജനറല്‍ കൗണ്‍സില്‍ നടക്കും.
ഒമ്പതിന് രാവിലെ പത്തിന് പ്രതിനിസമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.ജി. പുഷ്പാംഗദന്‍ ഉദ്ഘാടനം ചെയ്യും.
ജില്ല പ്രസിഡന്റ് ടി.ശിവദാസന്‍ അധ്യക്ഷത വഹിക്കും.വി.പി.മുരളീധരന്‍ അനുശോചനപ്രമേയം അവതരിപ്പിക്കും.
ചടങ്ങില്‍ പി.പി.കരുണാകരന്‍ മാസ്റ്ററെ ആദരിക്കും.
കെ.പി.നാരായണന്‍ ആദരഭാഷണവും പ്രശാന്ത് ബാബു കൈതപ്രം മുഖ്യഭാഷണവും നടത്തും.
കെ.വി.ജഗദീശന്‍, ആര്‍.കെ.പ്രമോദ്, എ.പി.ഗംഗാധരന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിക്കും.
ടി.എസ്.ഉണ്ണി മാസ്റ്റര്‍ സ്വാഗതവും മനോജ് കാഞ്ഞിലേരി നന്ദിയും പറയും.
11.40 ന് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ സി.ഐ.ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
സി.വി.ബാലകൃഷ്ണന്‍ സ്വാഗതവും എന്‍.വി.മോഹനന്‍ നന്ദിയും പറയും.
കെ.വി.ശ്രീധരന്‍ വരവു ചെലവ് കണക്ക് അവതരിപ്പിക്കും.
തുടര്‍ന്ന് നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍ കെ.എന്‍.വിനോദ് മാസ്റ്റര്‍ മോഡറേറ്ററാവും.
കെ.കെ.ശൈലജ, പി.നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കെ.കെ.ലതികടീച്ചര്‍ സ്വാഗതം പറയും.
എം.ടി.മധുസൂതനന്‍, എ.കെ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുന്നൂറോളം പ്രതിനിധികള്‍ സമ്മളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.വിനോദ്, ജില്ല പ്രസിഡന്റ് ടി.ശിവദാസന്‍, സെക്രട്ടറി എന്‍.വി മോഹനന്‍, എ.കെ.നാരായണന്‍ നമ്പൂതിരി, പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു
