പെരിങ്ങോം: പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍വകാല ജീവനക്കാരുടെ സംഗമം നടന്നു.
പെരിങ്ങോം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുന്‍കാല ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് പെരുമ ഡോട്ട്‌കോം ഓര്‍മ്മകള്‍ പൂക്കുന്നിടം -എന്ന പേരില്‍ സംഗമം നടത്തിയത്.
പരിപാടിയില്‍ പെരിങ്ങോം വില്ലേജില്‍ ജോലി ചെയ്ത മുന്‍കാല ജീവനക്കാര്‍ ഒത്തുകൂടി.
പഴയ അധികാരികളും മേനോന്‍മാരുമായി അവര്‍ ഓര്‍മ്മകളില്‍ ചെറുപ്പമായി.
വില്ലേജ് ഓഫീസിന്റെ ചരിത്രത്തിലെ നാള്‍വഴികളില്‍ സന്തോഷത്തിനൊപ്പം വിഷമങ്ങളില്‍ നൊമ്പരപ്പെട്ടവരുമായ മുന്‍കാല ജീവനക്കാരുടെ സംഗമം വേറിട്ട അനുഭവമായി.
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമുള്ള കൂടിച്ചേരല്‍ പലര്‍ക്കും നിറമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുന്നതിന് അവസരമായി.
വില്ലേജ് ജീവനക്കാരായി ഇരുന്ന ഓഫീസിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് എല്ലാവരും ചേര്‍ന്ന് അവിസ്മരണീയമാക്കി മാറ്റി.
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ പങ്കു വെച്ച് എല്ലാവരും പരിപാടി സമ്പന്നമാക്കി.
മുന്‍കാല ജീവനക്കാരും റിട്ടയേര്‍ഡ് ഡപ്യൂട്ടി തഹസില്‍ദാര്‍മാരുമായ യു.മാധവന്‍, സി.വി.കണ്ണന്‍, ടി.വി.രാജന്‍, റിട്ടയേര്‍ഡ് തഹസില്‍ദാര്‍ കെ.കെ.ശശി, ജീവനക്കാരായിരുന്ന ദാമോദരന്‍, ജോസ്, കുഞ്ഞിക്കണ്ണന്‍, സി.വി.ഭാസ്‌ക്കരന്‍ എന്നിവരും ഇപ്പോഴത്തെ ജീവനക്കാരും പങ്കെടുത്തു.
ഇനിയും കൂടിച്ചേരലുകള്‍ ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സദ്യയും കഴിച്ചാണ് ജീവനക്കാര്‍ പിരിഞ്ഞത്.
യോഗത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ എ.കല്‍പന സ്വാഗതവും കെ.വി.അഭിലാഷ് നന്ദിയും പറഞ്ഞു.