പെരുഞ്ചെല്ലൂര്‍സംഗീതസഭ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചു.
തളിപ്പറമ്പ്: സംഗീതാസ്വാദന കൂട്ടായ്മക്ക് മാതൃകയായ പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ ഒന്‍പതാം വാര്‍ഷികാഘോഷം
നടന്നു.

പി.വി.രാജശേഖരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.എസ്.ഭുവനേശ്വരിയും ഇന്ത്യയിലെ അറിയപ്പെടുന്ന ശുദ്ധസംഗീത ഉപാസകനും പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ രക്ഷാധികാരിയുമായ നാരായണന്‍ നൊച്ചൂരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.
നിരവധി സംഗീതപ്രേമികള്‍ പരിപാടിയില്‍ പങ്കെടുത്തു. സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ആമുഖപ്രഭാഷണം നടത്തി.
