പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോലവും കളിയാട്ട മഹോത്സവവും

പരിയാരം: പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കും.

24 ന് രാത്രി 7 മണിക്ക് ഒറ്റക്കോലം ദൈവത്തിന്റെ തോറ്റം പുറപ്പാട്.

25 ന് പുലര്‍ച്ചെ ഒറ്റക്കോലം തീചാമുണ്ഡി ദൈവത്തിന്റെ അഗ്‌നി പ്രവേശനം.

ഫെബ്രുവരി 28 മാര്‍ച്ച് 1, 2 തിയതികളില്‍ കളിയാട്ട മഹോത്സവം നടക്കും.

28 ന് രാവിലെ 11 മണിക്ക് കളിയാട്ടത്തിനുള്ള അരി അളവ്. രാത്രി 7.30 ന് മെഗാഷോ.

മാര്‍ച്ച് 1 ന് രാവിലെ 11 മണിക്ക് വയനാട്ടുകുലവന്‍ ദൈവത്തിന്റെ തിടങ്ങല്‍.

രാതി 7 മണി മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങള്‍.

രാത്രി 8 മണിക്ക് ശ്രീകൃഷ്ണ മഠത്തില്‍ നിന്നും കാഴ്ച്ച വരവ്.

മാര്‍ച്ച് 2 ന് പുലര്‍ച്ചെ 3 മണി മുതല്‍ കുറുമ്പിലോട്ട് ഭഗവതി, പെരുവാമ്പ ചാമുണ്ഡി, ഗുളികന്‍, പുതിയ ഭഗവതി,

വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, കരിമണല്‍ ചാമുണ്ഡി, കാട്ടുമൊടന്ത എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട് എന്നിവ നടക്കും.