പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു-

പഴയങ്ങാടി: മാട്ടൂലിലെ പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു, അവാര്‍ഡ് ലഭിച്ചവര്‍ തങ്ങളുടെ അതൃപ്തി പരസ്യമാക്കി.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് വാര്‍ത്തയാക്കിയതോടെ കേവലം പബ്ലിസിറ്റിക്ക് മാത്രമുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനം മാത്രമാണിതെന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് അവാര്‍ഡ് ജേതാക്കളുടെ പ്രതികരണം.

പെറ്റ്‌സ്റ്റേഷന് പബ്ലിസിറ്റി ലഭിക്കാന്‍ വെറുതെ ഒരു അവാര്‍ഡ് പ്രഖ്യാപനം നടത്തി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തിലായിപ്പോയി ഇതെന്നും വിമര്‍ശനങ്ങളുയര്‍ന്നുകഴിഞ്ഞു.

പ്രമുഖരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ജഡ്ജിംഗ് പാനലില്‍ ഉള്‍പ്പെടുത്തി നിരവധി പേരുടെ വാര്‍ത്തകള്‍ പരിശോധിച്ച് പ്രഖ്യാപിക്കപ്പെട്ട മാധ്യമ അവാര്‍ഡ് വിതരണം ചെയ്യാതിരിക്കുന്നത് അവരെ കൂടി അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മാധ്യമ രംഗത്തെ പ്രതികരണം.