ഫാം.ഡി വിദ്യാര്‍ത്ഥികളുടെ പഞ്ചദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിവെച്ച ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം ഡി ഡോക്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ പഞ്ചദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

അസോസിയേഷന്‍ കേരളാ ബ്രാഞ്ച് പ്രസിഡന്റ് സൈമണ്‍ ജോഷ്വ ഉദ്ഘാടനം ചെയ്തു. ഡോ.ലയ രാഘവന്‍, എ.കുഞ്ഞഹമ്മദ്, നഫീസ അഷ്‌റിന്‍, ടി.കെ.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.വി.മൃദുല്‍, ടി.പി.അജിനാസ്, അലീന ബെന്നി, സി.ഗോപിക, ശ്വേത ബാബുരാജ്, ഷീര്‍ഷ കമലാക്ഷന്‍, കാവ്യ പവിത്രന്‍, എ.പി.സ്വാതി,

ടി.അരുണ, അന്‍ഷാ ഫത്താഹ്, ലുലുവ മുഹമ്മദ്. കെ.എസ്.അലിഡ, പി.എം.രവീണ, പുണ്യ രാജീവ്, സുപ്രിയ, അഫ്ര ബാലന്‍, ആദിത്യ മനോജ്,

ആദിത്യ ശ്രീജിത്ത്, ആര്‍.വി.അമീഷ്, കെ.അനോഖ, ഡാന്‍ സാബു, ഫാത്തിമ ഖാലിദ്, മുഹമ്മദ് റയീസ്, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഹാദി മന്‍സൂര്‍, സാനിയാ ഷാഹുല്‍ ഹമീദ്, തസ്രീഫ ഫര്‍ഹത്ത്, യദുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

സത്യാഗ്രഹം 13 ന് സമാപിക്കും. നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഫാം.ഡി.കോഴ്‌സ് നടക്കുന്ന ഏക കോളേജാണ് പരിയാരത്തേത്.