ഡിഎംഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രി തുറന്നു, പക്ഷെ ഡോക്ടറും ഫാര്‍മിസ്റ്റുമില്

പരിയാരം: നിവേദനത്തെ തുടര്‍ന്ന് ആശുപത്രി ഞായറാഴ്ച്ച തുറന്നുവെങ്കിലും ഡോക്ടറും ഫാര്‍മസിസ്റ്റുമില്ലാത്തതിനാല്‍ രോഗികള്‍ നിരാശരായി മടങ്ങി.

മാസങ്ങളായി ഞായറാഴ്ചകളില്‍ പരിയാരം കോരന്‍പീടികയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കാത്തിനെ തുടര്‍ന്ന് ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഡിഎംഒ ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച രോഗികള്‍ക്ക് ചികില്‍സക്കായി ആശുപത്രി തുറക്കാനുള്ള നിര്‍ദ്ദേശം നല്‍കമെന്ന് ഉറപ്പു നല്‍കിയിരുന്നു.

ആ ഉറപ്പുപാലിച്ച് ആശുപത്രി തുറന്നുവെങ്കിലും ഡോക്ടറും, ഫാര്‍മിസ്റ്റും വന്നില്ല, ഇതോടെ ആശുപത്രിയിലെത്തിയ രോഗികള്‍ നിരാശരായി മടങ്ങിപ്പോയി.

നിരുത്തരപരമായി പെരുമാറുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും അവരെ സംരക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തധികാരികളുടെയും നിലപാടില്‍ ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിക്ഷേധിച്ചു.

അതിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.