ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാചരണം സെപ്തംബര്‍ 10 ന് കണ്ണൂരില്‍
കണ്ണൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാചരണം സെപ്തംബര്‍ 10 ന് ഞായറാഴ്ച്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെനന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ദിനാചരണ പരിപാടികള്‍ നടത്തുന്നത്.
വിവിധതരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വര്‍ഷത്തെ ഫിസിയോതെറാപ്പി ദിനാചരണ സന്ദേശം.
10 ന് രാവിലെ കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ നിന്നും തുടങ്ങി മാസ്‌ക്കോട്ട് പാരഡൈസ് ഹോട്ടലില്‍ സമാപിക്കുന്ന വാക്കത്തോണും ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
തുടര്‍ന്ന് ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാതല സമാപന ചടങ്ങ് മാസ്‌ക്കോട്ട് പാരഡൈസ് ഹോട്ടലില്‍ നടക്കും.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യും.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി ഇ ഒ ലെഫ്റ്റനന്റ് കേണല്‍ ഡോ.ജയ്കിഷന്‍ പങ്കെടുക്കും.
20 വര്‍ഷത്തിലേറെ സര്‍വീസുള്ള ഫിസിയോതെറാപ്പിസ്റ്റുകളെ ചടങ്ങില്‍ ആദരിക്കും. കഴിഞ്ഞ അക്കാദമി വര്‍ഷം വിവിധ കോളേജുകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കും.
ഡോ ഷാബി ഭരതന്‍, ഡോ.വി.വി.സുബീഷ്, ഡോ.എ.കെ.നിതിന്‍, ഡോ.രജ്‌ന രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.