പോക്കറ്റടി സംഘം സജീവം, തളിപ്പറമ്പ് ബസ്റ്റാന്റില്‍ സൂക്ഷിക്കണം-

തളിപ്പറമ്പ്: ഓണത്തിരക്കിനിടിയല്‍ പണിതരാനായി വന്‍ പോക്കറ്റടി സംഘം തളിപ്പറമ്പിലെത്തിയതായി സൂചന.

കഴിഞ്ഞ ദിവസം നഗരസഭാ ബസ്റ്റാന്റില്‍ വെച്ച് ബി.ജെ.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ 15,000 രൂപയാണ് പോക്കറ്റടിച്ചത്.

ഇത്തരത്തില്‍ നിരവധിപേര്‍ക്കാണ് ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ആരും പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ മോഷ്ടാക്കള്‍ വിലസുകയാണ്.

ഓണക്കാലത്ത് നഗരത്തില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന തിരക്കുകള്‍ക്കിടയില്‍ വലിയതോതില്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരത്തില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയും സി.സി.ടി.വി കാമറകല്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.