പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരേ സേവാസമിതിയുടെ നേതൃത്വത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ അഞ്ചിന് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് മഹാഗണപതി ഹോമം, ഗണപതി പൂജ.
വൈകുന്നേരം നാലിന് ഗണേശ വിഗ്രഹവും വഹിച്ചുള്ള നിമജ്ജന ഘോഷയാത്ര പെരിയാട്ട് നിന്നും പിലാത്തറയിലേക്ക് പോകും.
നഗരപ്രദക്ഷിണത്തിന് ശേഷം ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ നരീക്കാംവള്ളി, കടന്നപ്പള്ളി, ചന്തപ്പുര വഴി വണ്ണാത്തിക്കടവില്‍ സമാപിക്കും.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപുലമായ പരിപാടികളോടെ ഗണേശോല്‍സവം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.