കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറയില്‍.

പിലാത്തറ: കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

8-ാം തീയതി രാവിലെ 9 മണിക്ക് കണ്ണൂര്‍ രൂപതാ മെത്രാന്‍ റവ.ഡോ.അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ പ്രതിഷ്ഠയോടുകൂടി കണ്‍വെന്‍ഷന് തുടക്കമാവും.

തുടര്‍ന്ന് കണ്ണൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യ ബൈബിള്‍ കാര്‍മികത്വത്തില്‍ വിശുദ്ധ ദിവ്യബലി. തുടര്‍ന്ന്, കിംഗ് ജീസസ് മിനിസ്ട്രിയിലെ പ്രശസ്ത സുവിശേഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ വചന പ്രഘോഷണം നടത്തും.

12-ാം തീയതി വരെയുള്ള കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ.ഡോ.ജോസഫ് പാംപ്ലാനി, താമരശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ. റീമീജിയസ് ഇഞ്ചനാനിയില്‍ എന്നിവര്‍ വിശുദ്ധ ബലി അര്‍പ്പിച്ച് പ്രസംഗിക്കും.

അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും, വൈദീകരും, സന്യസികവും സജീവ സാന്നിദ്ധ്യമായുണ്ടാകും.

കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ നടത്തിപ്പിനും നിയന്ത്രണങ്ങള്‍ക്കും വേണ്ടി വിവിധ കമ്മറ്റികള്‍ ഇതിനകം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തിുയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ബെന്നി മണപ്പാട്ട്, ഫാ.ലിനോ പുത്തന്‍വീട്, ഫാ.റോബിന്‍ പീറ്റര്‍, കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.