ശങ്കരന് കൈതപ്രം പ്രസിഡന്റ്, ഷനില്‍ ചെറുതാഴം സെക്രട്ടെറി, പപ്പന് കുഞ്ഞിമംഗലം ട്രഷറര്‍-പിലാത്തറ പ്രസ്ഫോറം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
പിലാത്തറ: പിലാത്തറ പ്രസ്ഫോറത്തിന് പുതിയ ഭാരവാഹികള്‍.

ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍
പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടെറി ഒ.കെ.നാരായണന് നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ പപ്പന് കുഞ്ഞിമംഗലം വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ടി.ബാബു പഴയങ്ങാടി, ഭാസ്ക്കരന്‍ വെള്ളൂര്‍, നജ്മുദ്ദീന് പിലാത്തറ, പ്രണവ് പെരുവാമ്പ, ശ്രീകാന്ത് പാണപ്പുഴ, ജയരാജ് മാതമംഗലം, റഫീക് പാണപ്പുഴ, വിജയന് തെരുവത്ത്, കെ.കെ.അഷറഫ്, രാജേഷ് എരിപുരം, ഷനില്‍ ചെറുതാഴം, രാഘവന് കടന്നപ്പള്ളി, ശങ്കരന് കൈതപ്രം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി.അരവിന്ദാക്ഷന് (രക്ഷാധികാരി), ശങ്കരന് കൈതപ്രം (പ്രസിഡന്റ്), ഷനില്‍ ചെറുതാഴം (സെക്രട്ടെറി), ഒ.കെ.നാരായണന് നമ്പൂതിരി, പ്രണവ് പെരുവമ്പ-വൈസ് പ്രസിഡന്റുമാര്‍), രാജേഷ് എരിപുരം, നജ്മുദ്ദീന് പിലാത്തറ(ജോ.സെക്രട്ടെറിമാര്‍), പപ്പന് കുഞ്ഞിമംഗലം (ട്രഷറര്‍).
