സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവേ മോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍

തലശ്ശേരി: സ്പീക്കര്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.എം. നേതാവ് പി.ജയരാജന്‍.

മണിപ്പൂര്‍ കലാപത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്ക് കിഴക്കന്‍ മേഖലകളില്‍ കൃസ്ത്യന്‍ വിമോചന അജണ്ടയാണ് ആര്‍.എസ്.എസ്.നടപ്പിലാക്കുന്നത്.

അതാണ് നേതൃത്വത്തിന്റെ അറിവോടെ മണിപ്പൂരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.സുരേശന്‍ അദ്ധ്യക്ഷത വഹിച്ചു.

കാരായി രാജന്‍, സി.പി.ഷൈജന്‍, എം.സി.പവിത്രന്‍, സി.കെ.രമേശന്‍, വര്‍ക്കി വട്ടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.