ഖാദി മേള ആരംഭിച്ചു.
തളിപ്പറമ്പ്: കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ഖാദി ഓണം വില്‍പ്പനമേള ആരംഭിച്ചു.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി.ജയരാജന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു.
മുന്‍ നഗരസഭാ വൈസ് ചെയര്മാന് പി.ഗംഗാധരന് ആദ്യ വില്‍പ്പന സ്വീകരിച്ചു.
അഡ്വ.എം.കെ.വേണുഗോപാല്‍, മുന്‍ നഗരസബാ വൈസ് ചെയര്മാന് ടി.ബാലകൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ കെ.വി.രാജേഷ് സ്വാഗതവും ഹരിദാസന് നന്ദിയും പറഞ്ഞു.
