പി.കെ.മുജീബ്‌റഹ്മാന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി

തളിപ്പറമ്പ്: പി.കെ.മുജീബ്‌റഹ്മാനെ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയായി തെരഞ്ഞെടുത്തു.

ഇന്നലെയും ഇന്നുമായി കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ്.നമ്പ്യാര്‍ നഗറില്‍ നടന്ന സമ്മേളനമാണ് മുജീബ്‌റഹ്മാനെ പുതിയ സെക്രട്ടെറിയായി തെരഞ്ഞെടുത്തത്.

നിലവില്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമാണ്.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും പ്രഥമ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ കെ.വി.മൂസാന്‍കുട്ടി മാസ്റ്ററുടെ മകനായ ഇദ്ദേഹം കോള്‍മൊട്ട സ്വദേശിയാണ്.

തളിപ്പറമ്പിലെ മക്തബ് ദിനപത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമാണ്.