സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി.
തളിപ്പറമ്പ്: തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി.
സീതീസാഹിബ് ഹൈസ്‌കൂളിന്റെ കെയര്‍ടേക്കര്‍ മാനേജര്‍ മാത്രമായി തുടരുകയായിരുന്നു പി.കെ.സുബൈര്‍.
ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും അപാകതകളും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി
കേരള സംസ്ഥാന വഖഫ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ വഖഫ് ബോര്‍ഡ് എക്‌സിക്യുട്ടിവ് ഓഫിസളെ നിയമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്‌കൂള്‍ മാനേജരുടെ കൂടി ചുമകല ഏറ്റെടുത്തു.
സീതീ സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, റോയല്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ മുതലായവയുടെ മനേജര്‍ കം കറസ്‌പോണ്ടന്റ് ചുമതലയാണ് എക്‌സികുട്ടിവ് ഓഫിസര്‍ക്ക് നല്‍കിയത്.
ഇതില്‍ റോയല്‍ സ്‌കൂളില്‍ ചുമതല ഏല്‍ക്കാന്‍ എത്തിയെങ്കിലും ഗേറ്റ് പൂട്ടിയത് കണ്ട് തികിച്ചുപോവുകയായിരുന്നു. നാളെ ഇവിടെയും ചുമതലയേല്‍ക്കും.
എക്‌സിക്യൂട്ടിവ് ഓഫിസറായി കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശി ഷംസുദ്ദീനെയാണ് നിയമിച്ചിരിക്കുന്നത്.
തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ 2013 മുതല്‍ 2022 വരെയുള്ള എല്ലാ കണക്കുകളും ഓഡിറ്റങ്ങിന് വിധേയമാക്കാനും ഉത്തരവായി.
മുസ്ലിം ലീഗ് വഖഫ് ബോര്‍ഡ് മെമ്പര്‍മാരായ മായിന്‍ഹാജി, ഉബൈദുല്ല എം.എല്‍എ, പി.വി. സൈനുദ്ദീന്‍ എന്നിവരടങ്ങിയ വഖഫ് ബോര്‍ഡ് യോഗമാണ് തീരുമാനം എടുത്തത്.
