ആരോപണങ്ങള്‍ പൊളിഞ്ഞു, അഗ്നിശുദ്ധി തെളിയിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍-
തളിപ്പറമ്പ്: ഒടുവില്‍ അഗ്നിശുദ്ധിയോടെ മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍.
തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല ശുചീകരണ പ്ലാന്റിന്റെ വാല്‍വ് തുറന്നു വിട്ട കേസില്‍ കുണ്ടാംകുഴിയിലെ കെ.സജീദിനെ മാത്രം
പ്രതിയാക്കി തളിപ്പറമ്പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ സുബൈറിനെതിരെ മെനഞ്ഞെടുത്ത കള്ളക്കഥ പൊളിഞ്ഞു.
മാര്‍ക്കറ്റില്‍ ജുമാഅത്ത്പള്ളി ട്രസ്റ്റ് കമ്മറ്റി സ്ഥാപിച്ച പ്ലാന്റിലെ വാല്‍വ് സജീദ് തുറന്ന് മാലിന്യം പുറത്തേക്കൊഴുക്കിയത് വിവാദമായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍ ആവശ്യപ്പെട്ടതിനാലാണ് വാല്‍വ് തുറന്നതെന്ന് സജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു.
എന്നാല്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ സജീദ് മാത്രമാണ് പ്രതിയെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പി.കെ.സുബൈറിനെതിരെ തെളിവുകളുണ്ടെന്ന് സജീദ് അവകാശപ്പെട്ടിരുന്നുവെങ്കിലും യാതൊരുവിധ തെളിവും ഹാജരാക്കാന്‍ സാധിച്ചില്ല.
പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണം പി.കെ.സുബൈറിന് രാഷ്ട്രീയനേട്ടമായി മാറിയിരിക്കയാണ്.