ആറ് വയസുകാരിക്ക് പീഡനം- അബ്ദുക്കാക്ക് 10 വര്‍ഷം തടവും അരലക്ഷം പിഴയും.

തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 71 വയസുകാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

വയത്തൂര്‍ തൊട്ടിപ്പാലത്തെ ചേരൂര്‍ വീട്ടില്‍ അബ്ദുവിനെയാണ്(71) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2

017 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, സി.ഐ എന്‍.സുനില്‍കുമാര്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പീഡനത്തിന് 7 വര്‍ഷവും പട്ടികജാതിയില്‍ പെട്ട കുട്ടിയായതിനാല്‍ 3 വര്‍ഷവും ഉള്‍പ്പെടെയാണ് 10 വര്‍ഷം ശിക്ഷ. ശിക്ഷകള്‍ പ്രത്യേകമായി തന്നെ അനുഭവിക്കണം.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.