പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം-രഞ്ജിത്ത് ഭായിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

പാണപ്പുഴ പറവൂര്‍ കോയിപ്രമുക്കിലെ മൊട്ടമ്മല്‍ വീട്ടില്‍ എം.രഞ്ജിത്ത് എന്ന ഭായിയെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2018 മെയ് 5 ന് ഉച്ചക്ക് 12.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രഞ്ജിത്ത് കുട്ടിയുടെ പിറകിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ബര്‍മുഡയുടെ ഇടയിലൂടെ കൈകടത്തി ലൈംഗികാവയവത്തില്‍ അമര്‍ത്തി അതിക്രമം നടത്തിയെന്നുമാണ് പരാതി.

അന്നത്തെ തളിപ്പറമ്പ് സി.ഐ കെ.ജെ.വിനോയിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിയാരം എസ്.ഐ വി.ആര്‍ വിനീഷാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.