113+81=194 നീചന്‍ മഹേഷ് ജയിലില്‍ തന്നെ.
തളിപ്പറമ്പ്: 16 കാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 81 വര്‍ഷം തടവും 1.61,000 രൂപ പിഴയും ശിക്ഷ.

കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ 8 വകുപ്പുകളിലായാണ് ശിക്ഷ.
മറ്റൊരു കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് പോക്‌സോ കോടതി മഹേഷിനെ 113 വര്‍ഷം കഠിനതടവിനും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത് ഇയാള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്.
ഇത് ഉള്‍പ്പെടെ 194 വര്‍ഷമാണ് മഹേഷിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ശ്രീകണ്ഠാപുരം സി.ഐ ആയിരുന്ന കെ.ആര്‍.രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് സി.ഐ ഇ.പി.സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
