ലൈംഗികാതിക്രമം-പ്രതിക്ക് 6 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഏഴുവയസുകാരിക്ക് മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

വെള്ളാട് പാത്തന്‍പാറയിലെ കുന്നിപ്പള്ളിക്കാട്ടില്‍ വീട്ടില്‍ ജോബി വര്‍ഗീസിനെയാണ്(41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2023 മാര്‍ച്ച് 14 ന് ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്‌ക്കൂള്‍ വിട്ട് വരികയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് വൈകുന്നേരം 4.45 ന് യുവാവ് അതിക്രമം നടത്തിയത്.

അന്നത്തെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി കോടതിയുടെ പരിഗണനയിലാണ്.

ഈ മാസം തന്നെ അതിലും വിധി പുറപ്പെടുവിക്കും.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.