പത്താംക്ലാസുകാരിയെ പീഡിപ്പിച്ച 65 കാരന്റെ പേരില്‍ പോക്‌സോ കേസ്

പഴയങ്ങാടി: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ പഴയങ്ങാടി പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശിയായ കെ.പി.രാജന്‍(65)നെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോള്‍ സമീപത്തുള്ള വിട്ടില്‍ എത്തുകയും, വീട്ടില്‍ കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അകത്തുകയറി കുട്ടിയെ കയറി പിടിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചല്‍ കേട്ട് മാതാവ് എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി.   വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ എത്തുകയും പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്

പോലീസ് എസ് ഐ കെ.കെ.തുളസി കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. രോലീസ് ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു.