പ്രകൃതിവിരുദ്ധ പീഡനം-പ്രതി മഹേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

തളിപ്പറമ്പ്: പതിനാറുകാരന്‍ നേരിട്ടത് ക്രൂരവും പൈശാചികവുമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനമാണെന്ന് കോടതി.

കുറുമാത്തൂര്‍ ഡയറിയിലെ പി.കെ.മഹേഷ്(37) എന്ന ലോറി ഡ്രൈവര്‍ രണ്ട് കുട്ടികളെയാണ് ഇവിടെ പീഡനത്തിന് വിധേയരാക്കിയത്.

ഇതില്‍ ഒരുകേസിലാണ് ഇയാളെ കോടതി 113 വര്‍ഷത്തേക്ക് കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

രണ്ടാമത്തെ കേസില്‍ കോടതി നടപടികള്‍ അന്തിമഘട്ടത്തിലാണ്.

സംഭവത്തിന് ശേഷം ഭാര്യ ഇയാളില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.

ഏഴ് വ്യത്യസ്ത വകുപ്പുകളില്‍ 113 വര്‍ഷത്തെ ശിക്ഷ അനുഭവിക്കാനായി പ്രതിയെ ഉച്ചയോടെയതന്നെ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിട്ടുണ്ട്.

രണ്ടാം കേസിലും സമാനമായ വിധി തന്നെ ഉണ്ടാവുകയാണെങ്കില്‍ മഹേഷിന്റെ ജീവിതം ജയിലില്‍ തന്നെ തീരാനാണ് സാധ്യത.