മൂന്ന് പോക്സോ കേസ് അധ്യാപകന് അറസ്റ്റില്‍
മയ്യില്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു.
മയ്യില്‍ പഴശി സ്വദേശിയായ അധ്യാപകനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ജൂലൈ 27ന് ആണ് 3 വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി വന്നത്.
വിദ്യാര്‍ഥിനികള്‍ സ്കൂള്‍ അധികൃതരെയും കൗണ്‍സിലറെയും വിവരം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കിയതുപ്രകാരമാണ് കേസ്.
ഇവരുടെ മൊഴിയെടുത്ത മയ്യില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷും സംഘവും ഇന്നലെ വൈകിട്ടോടെ അധ്യാപകനെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.