പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും.

13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ.

രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

2015 ഏപ്രില്‍ 12 ന് പുലര്‍ച്ചെ 3 മണിയോടെ പനത്തടി മൈലാട്ടിയിലായിരുന്നു സംഭവം

13 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ കോളിച്ചാലിലെ കെ.ബി.ജയരാജന്‍ (29)നെയാണ്

അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് (പോക്‌സോ കോടതി)ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ 20വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക തടവും ശിക്ഷ വിധിച്ചത്.

രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന ടി.പി സുമേഷാണ്, പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.