ആറ് വയസുകാരിക്ക് പീഡനം- പ്രതിക്ക് 5 വര്‍ഷം കഠിനതടവ്-
തളിപ്പറമ്പ്: ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും.
2016 ജനുവരി 12-നായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിയില്‍ നാട്ടുകാരനായ പ്രതി പള്ളത്ത് വീട്ടില്‍
പുഷ്പാകരന്‍(48)ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചു വരവെ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയേയും കൂട്ടുകാരനേയും
ഓട്ടോറിക്ഷയില്‍ കയറ്റുകയും മടിയിലിരുത്തി കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്.
തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
കേസില്‍ 16 ഓളം സാക്ഷികളെ വിസ്തരിക്കുകയും 12 ഓളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
അന്നത്തെ ഇരിക്കൂര്‍ എസ്.ഐ കെ.മഹേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റുത്രം സമര്‍പ്പിച്ചത്.