11 വയസുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ധര്‍മ്മടം: 11 വയസുള്ള ആണ്‍കുട്ടിക്ക്
നേരെ ലൈംഗികാതിക്രമം നടത്തിയതിന് 69 വയസുള്ള വയോധികനെ അറസ്റ്റ് ചെയ്തു.

ധര്‍മ്മടം ചീരോത്ത് പള്ളിക്ക് സമീപത്തെ സിറാജുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന അവസരത്തില്‍ പലതവണയായി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനെ തടര്‍ന്ന് ധര്‍മ്മടം സ്‌റ്റേഷനില്‍ പരാതി നല്കുകയായിരുന്നു.

ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം തലശേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഇന്നലെ രാത്രി ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.