ഭിന്നശേഷിക്കാരിയെ ഓട്ടോയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം-യുവാവ് അറസ്റ്റില്‍.

പരിയാരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവലിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ  സി.സനീത്, ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരി.ന്‍ എന്നിവര്‍ പിടികൂടിയത്.

പരിയാരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.

ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.

ചുടലയില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു.

2018 ല്‍ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് നൗഷാദിനെതിരെ കേസെടുത്തിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.